SignIn
Kerala Kaumudi Online
Friday, 23 October 2026 5.07 PM IST

മയ്യഴി ഫുട്ബാൾ ഫെബ്രുവരിയിൽ

footbal
സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റ്

മാഹി : മാഹി സ്‌പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന 42-ാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റ് മയ്യഴി മൈതാനത്ത് ഫെബ്രുവരിയിൽ നടത്താൻ മാഹി സ്‌പോർട്സ് ക്ലബ്ബ് ലൈബ്രറി ഹാളിൽ ചേർന്ന ടൂർണ്ണമെന്റ് ജനറൽ ബോഡി യോഗം തീരുമാനിച്ചു. മയ്യഴി മൈതാനം കളികൾക്കല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ അവ പൂർവ്വസ്ഥിതിയിലാക്കാത്ത ബന്ധപ്പെട്ടവരുടെ അനാസ്ഥയെ യോഗം കുറ്റപ്പെടുത്തി. ഫുട്ബാൾ ടൂർണ്ണമെന്റ് ചെയർമാനായി അനിൽ വിലങ്ങിലിനെയും ജനറൽ കൺവീനറായി കെ.സി നികിലേഷിനെയും തിരഞ്ഞെടുത്തു. യോഗത്തിൽ മാഹി സ്‌പോർട്സ് ക്ലബ്ബ് പ്രസിഡന്റ് കെ.സി നികിലേഷ് അദ്ധ്യക്ഷത വഹിച്ചു. മനോഹരൻ അടിയേരി, ചന്ദ്രൻ ചേനോത്ത്, പി.എ. പ്രദീപ് കുമാർ, വിനയൻ പുത്തലം, എ.കെ മോഹനൻ, പി.സി.എച്ച് ശശിധരൻ, ശ്രീകുമാർ ഭാനു, ഗിരീഷ്, അജയൻ ഉഷസ്സ് എന്നിവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി അടിയേരി സ്വാഗതവും ജോയന്റ് സെക്രട്ടറി സതീശൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, FOOTBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL