SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

കെ.എം.സി.സി ആനുകൂല്യ വിതരണം

kmcc
ആനുകൂല്യ വിതരണം അഡ്വ. കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു

പാനൂർ: റിയാദ് തലശ്ശേരി മണ്ഡലം കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി സാമൂഹ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായുള്ള ആനുകൂല്യ വിതരണം താഴെ ചമ്പാട് നടന്നു. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. സൗദി കെ.എം.സി.സി വൈസ് പ്രസിഡന്റ് വി.കെ മുഹമ്മദ് പദ്ധതി വിശദീകരിച്ചു. പന്ന്യന്നൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് പി.കെ ഹനീഫ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് തലശേരി മണ്ഡലം പ്രസിഡന്റ് എ.കെ ആബൂട്ടി ഹാജി, ഷാനിദ് മേക്കുന്ന്, ഡോ. പി. മുഹമ്മദ്, എം.വി അബ്ദുള്ള, രുക്സ അലി എന്നിവർ സംസാരിച്ചു. കെ.എം.സി.സി തലശേരി മണ്ഡലം പ്രസിഡന്റ് കെ.വി നാസർ സ്വാഗതവും മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കാവിൽ മുഹമ്മദ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, KMCC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL