SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.10 AM IST

എച്ച്.എം ഫോറം യാത്രയയപ്പ്

hm
എച്ച്.എം ഫോറത്തിന്റെ സംഗമവും യാത്രയയപ്പും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസർ രോഹിൻ രാജ് ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: എച്ച്.എം ഫോറത്തിന്റെ സംഗമവും യാത്രയയപ്പും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസർ രോഹിൻ രാജ് ഉദ്ഘാടനം ചെയ്തു. എച്ച്.എം ഫോറം കൺവീനർ അബ്ദുൾ ബഷീർ അദ്ധ്യക്ഷനായി. ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ ബി. ഇബ്രാഹിം മുഖ്യാതിഥിയായി. വിദ്യാഭാസ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ ദീർഘകാലം പ്രവർത്തിച്ച സി.കെ സുനിതാദേവി, എം.എസ് ശുഭലക്ഷ്മി, കെ.വി ബിജിലി, എൻ.എം ശ്രീരേഖ, ഷില്ലി യുസഫ്, എം. സുബൈദ, സി.എം മീനാകുമാരി, കെ. കൃഷ്ണൻ, ബി. വിനോദ് കുമാർ, ചിറ്റാരിക്കൻ ഇ.ഒ ജെസിന്ത ജോൺ എന്നിവർക്ക് യാത്രയയപ്പ് നൽകി. ഡയറ്റ് പ്രിൻസിപ്പാൾ കെ. രഘുരാമഭട്ട്, എസ്.എസ്.കെ ജില്ലാ കോഡിനേറ്റർ വി.എസ് ബിജുരാജ്, കൈറ്റ് ജില്ലാ കോഡിനേറ്റർ റോജി ജോസഫ് എന്നിവർ സംസാരിച്ചു. യോഗത്തിൽ കെ. ശങ്കരൻ സ്വാഗതവും കലാ ശ്രീധരൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, HM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL