SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.45 AM IST

എ.ബി.സി കപ്പ് ഫുട്‌ബാൾ

football
എ.ബി.സി കപ്പ് കെ. മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ: കണ്ണൂർ വാരിയേഴ്സ് എഫ്.സിയുടെ ആരാധക കൂട്ടായ്മയായ റെഡ് മറൈനേഴ്സ് സംഘടിപ്പിക്കുന്ന എ.ബി.സി. കപ്പ് ഫുട്‌ബാൾ ടൂർണമെന്റിന് തുടക്കമായി. കണ്ണൂർ പൊലീസ് ടർഫിൽ മത്സരത്തിന്റെ ഉദ്ഘാടനം കണ്ണൂർ വാരിയേഴ്സ് എഫ്.സി ഡയറക്ടറും എ.ബി.സി. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ കെ. മുഹമ്മദ് മദനി നിർവഹിച്ചു. ജുവൽ ജോസ്, കെ. ശ്രീയാഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. എ.ബി.സി കപ്പ് എന്ന പേരിൽ കണ്ണൂർ വാരിയേഴ്സ് ആരാധക കൂട്ടായ്മയായ റെഡ് മറൈനേഴ്സ് റീജിയൻ അടിസ്ഥാനത്തിലാണ് ഫാൻ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. വിജയികളാകുന്ന ടീമിന് 10,000 രൂപയും ട്രോഫിയും ഗിഫ്റ്റുകളും രണ്ടാം സ്ഥാനക്കാർക്ക് 6,000 രൂപയും ട്രോഫിയും ഗിഫ്റ്റുകളും നൽക്കും. സെമി ഫൈനലിലെത്തുന്ന എല്ലാ ടീമുകൾക്കും മെഡലുകളും നൽകുന്നുണ്ട്. ക്വാർട്ടർ, സെമി, ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, FOOTBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL