SignIn
Kerala Kaumudi Online
Saturday, 18 July 2026 3.46 AM IST

രാമായണ മാസാചരണം തുടങ്ങി

ramayanam

ചിറക്കൽ: ഭാരതീയ സംസ്‌കാരത്തിന്റെ മൂല്യങ്ങളുടെ മഹത്വം അടുത്ത തലമുറയ്ക്ക് പകരണമെന്ന്
ഭാഗവതാചാര്യ ഗീത രാജൻ പറഞ്ഞു.ചിറക്കൽ ശ്രീമംഗലം വയോജനസേവാ കേന്ദ്രത്തിൽ രാമായണ മാസാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. രാമായണ പാരായണം ഒരു മതാചാരം അല്ല ധർമ്മപൂർണ്ണമായ ജീവിതത്തിലേക്കള്ള ഒരു വഴികാട്ടിയാണ്.മനസ്സിന് ശാന്തിയും ആത്മീയ ഉണർവ്വും നേടുകയെന്നതു കൂടി രാമായണപാരായണം കൊണ്ട് സാദ്ധ്യമാകുന്നതാണെന്നും അവർ അഭിപ്രായപ്പെട്ടു.ചടങ്ങിൽ പി.എം.രാധാമണി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. പ്രസന്ന ജയരാജ്, ടി.ജി.കുമാരി,സി.കെ.പ്രീത വർമ്മ, തങ്കം മാരസ്യാർ, കെ.ടി.വരലക്ഷ്മി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL