തളിപ്പറമ്പ്: സർവീസ് പെൻഷൻകാരുടെ അവകാശ സംരക്ഷണത്തിന് വേണ്ടി ഭരണത്തിൽ ആരെന്ന് നോക്കാതെ സമരം ചെയ്ത പാരമ്പര്യമുള്ള സംഘടനയാണ് കെ.എസ്.എസ്.പി.എയെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് പറഞ്ഞു. കെ.എസ്.എസ്.പി.എ തളിപ്പറമ്പ് ബ്ലോക്കിന്റെ നേതൃത്വത്തിലുള്ള നവാഗതരുടെ വരവേൽപ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എം.പി കുഞ്ഞിമൊയ്തീൻ നവാഗതരെ വരവേറ്റു. ബ്ലോക്ക് പ്രസിഡന്റ് പി.ടി.പി. മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. സുഖദേവൻ, സംസ്ഥാന കമ്മിറ്റിയംഗം ഇ. ബാലകൃഷ്ണൻ, ബ്ലോക്ക് സെക്രട്ടറി കെ.വി പ്രേമരാജൻ, ബ്ലോക്ക് വനിതാ ഫോറം പ്രസിഡന്റ് ഒ.വി ശോഭന, ട്രഷറർ എം.വി നാരായണൻ പ്രസംഗിച്ചു. അർദ്ധ വാർഷിക കൗൺസിൽ സംസ്ഥാന സെക്രട്ടറി കെ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സി. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |