
കാസർകോട്: സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ ഒന്നിക്കുക, സമാധാനം മനുഷ്യരാശിയുടെ ജന്മാവകാശം' എന്നീ ആശയങ്ങളുയർത്തി അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യസമിതി ( ഐപ്സോ) ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹിരോഷിമ -നാഗസാക്കി അനുസ്മരണ സംഗമം 11ന് മുന്നാട് പീപ്പിൾസ് കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 11ന് രാജാജി മാത്യു തോമസ് ഉദ്ഘാടനം ചെയ്യും. ഐപ്സോ ജില്ലാ പ്രസിഡന്റ് കെ.വി.കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.രാധാകൃഷ്ണൻ പെരുമ്പള സ്വാഗതം പറയും. എം.കുമാരൻ , ഡോ.വി.പി.പി.മുസ്തഫ, പീപ്പിൾസ് എജ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് ഇ.പത്മാവതി, കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.ലൂക്കോസ്, അഡ്വ.വി.സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് യുദ്ധവിരുദ്ധ കവിതകളുടെയും ഗാനങ്ങളുടെയും അവതരണങ്ങളും ഉണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |