
തലശ്ശേരി: ലഹരിക്കെതിരെ സമൂഹത്തെ ജാഗ്രതപ്പെടുത്താൻ കതിരൂരിൽ നാളെ കാവൽ മതിൽ സംഘടിപ്പിക്കും.ഉച്ചക്ക് 3ന് കതിരൂർ ടൗണിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാമ്പയിനിൽ ജനപ്രതിനിധികൾ, പൊലീസ്, എക്സൈസ്, സാമൂഹ്യ രാഷ്ട്രിയ, സാംസ്കാരിക പ്രവർത്തകർ , അദ്ധ്യാപകർ, വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ, യുവജനങ്ങൾ തുടങ്ങിയവർ പങ്കാളികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ പരിപാടി ഉദ്ഘാടനം ചെയ്യും. നിലവിൽ മറ്റ് സ്ഥലങ്ങളിൽ നിന്നും വന്ന് കതിരൂരിൽ വീടുകൾ വാടകക്കെടുത്ത് മയക്കുമരുന്ന് ഇടപാടുകൾ നടത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു.വാർത്താസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുജയ, വൈസ് പ്രസിഡന്റ് കെ.വി.പവിത്രൻ, സ്ഥിരം സമിതി അദ്ധ്യക്ഷ കെ.വി.ശോഷ്ന, കെ.പി.സജിത്ത്,സി വി.ധനേശൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |