
കണ്ണൂർ: ക്ഷേമനിധി പെൻഷൻ ലഭ്യമാകുന്ന തൊഴിലാളികൾക്ക് സാമൂഹ്യനീതി പെൻഷൻ കൂടി ഉറപ്പുവരുത്താൻ സർക്കാർ തയ്യാറാവണമെന്ന് എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ ആവശ്യപ്പെട്ടു. എഫ്.ഐ.ടി.യു നേതൃത്വ പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എഫ്.ഐ.ടി.യു ജില്ലാ പ്രസിഡന്റ് സി. മുഹമ്മദ് ഇംതിയാസ് അദ്ധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് പള്ളിപ്രം പ്രസന്നൻ, വിമൻസ് ജസ്റ്റിസ് ജില്ലാ സെക്രട്ടറി ലില്ലി ജെയിംസ്, ടൈലറിംഗ് ആൻഡ് ഗാർമെന്റ് വർക്കേഴ്‌സ് യൂണിയൻ ജില്ലാ പ്രസിഡന്റ് പി.കെ സമീറ, എഫ്.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി സാജിദ് കോമത്ത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.കെ റസാഖ്, അബ്ദുൽ അസീസ് തലശ്ശേരി, സുബൈർ ഇരിട്ടി, ഹുസ്‌ന അഞ്ചരക്കണ്ടി, സാജിത കടമ്പൂർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |