
കാഞ്ഞങ്ങാട് : അതിയാമ്പൂർ പാർക്കോ ക്ലബ്ബ് മുഴുവൻ കുടുംബങ്ങൾക്കും പച്ചക്കറി കിറ്റ് നൽകി. ഉത്രാട പുലരിയിൽ കാഞ്ഞങ്ങാട് നഗരസഭാചെയർമാൻ വി വി രമേശൻ ഉദ്ഘാടനം ചെയ്തു. . വിവിധ മത്സര പരീക്ഷകളിൽ വിജയികളായ ക്ലബ്ബ് പരിധിയിലെ വിദ്യാർത്ഥികളെ മുൻ നഗരസഭാ ചെയർപേഴ്‌സൺ കെ.വി. സുജാത അനുമോദിച്ച് ഉപഹാരങ്ങൾ നൽകി. കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തിയ വിവിധ കായിക മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ സി പി എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ.രാജ്മോഹൻ വിതരണം ചെയ്തു. സെക്രട്ടറി പി.വി.സാലു അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ വേണു രാജ് കോടോത്ത്, എം.കെ. വിനോദ് കുമാർ, വായനശാല സെക്രട്ടറി എ.കെ.ആൽബർട്ട്, കുടുംബശ്രീ എ.ഡി.എസ് ചെയർപേഴ്സൺ എം. പുഷ്പലത എന്നിവർ സംസാരിച്ചു പ്രസിഡന്റ് കെ.അനിൽകുമാർ സ്വാഗതവും കെ.ടി.അശോകൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |