SignIn
Kerala Kaumudi Online
Sunday, 06 September 2026 4.08 AM IST

ആദരവും അനുസ്മരണ സമ്മേളനവും 

stu
എസ്.ടി.യു

തലശേരി: മത്സ്യ വിതരണ തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) തലശേരി ജൂബിലി മാർക്കറ്റ് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഉന്നത വിജയികൾക്കുള്ള ആദരവും അനുസ്മരണ സമ്മേളനവും സംസ്ഥാന പ്രസിഡന്റ് എം. റഹ്മത്തുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി സാഹിർ പാലക്കൽ അദ്ധ്യക്ഷനായി. പാലക്കൽ ഇബ്രാഹിം അനുസ്മരണ പ്രഭാഷണം എസ്.ടി.യു ദേശീയ വൈസ് പ്രസിഡന്റ് എം.എ കരീം നിർവഹിച്ചു. നീറ്റ് പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച എം. റനാ റിസ്ബക്ക് എം. അബൂബക്കർ, പി.പി ഖാലിദ് മെമ്മോറിയൽ എൻഡോവ്‌മെന്റും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ മുഴുവൻ എപ്ലസ് നേടിയ തൊഴിലാളികളുടെ മക്കൾക്കുള്ള സ്‌നേഹോപഹാരവും സമ്മാനിച്ചു. എം.എൽ.എയ്ക്കുള്ള സ്‌നേഹോപഹാരം എം.കെ ഖാദർ ഹാജിയും ടി.കെ അഷ്റഫും ചേർന്ന് നൽകി. പി.പി സിറാജ്, കെ.കെ അലി, എ.കെ ആബൂട്ടി ഹാജി, അഫ്സൽ മട്ടാമ്പ്രം സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, AADARAV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL