SignIn
Kerala Kaumudi Online
Sunday, 06 September 2026 4.08 AM IST

മിസ നാടകം 16ന് കരിവെള്ളൂരിൽ

drama
സംഘാടകസമിതി രൂപീകരണ യോഗം കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രമേശൻ ഉദ്ഘാടനം ചെയ്യുന്നു

കരിവെള്ളൂർ: അടിയന്തരാവസ്ഥയുടെ ഭീകരനാളുകളെക്കുറിച്ച് പ്രതിപാദിക്കുന്ന മിസ നാടകത്തിനും നടിക്കുമെതിരെ വ്യാപകമായി നടന്ന സൈബർ അധിക്ഷേപങ്ങൾക്കെതിരെയുള്ള പ്രതികരണമായി പുരോഗമന കലാസാഹിത്യ സംഘവും കരിവെള്ളൂർ ഇ.എം.എസ് പഠന കേന്ദ്രവും സംയുക്തമായി ഓണക്കുന്നിൽ മിസ നാടകത്തിന് വേദിയൊരുക്കുന്നു. സെപ്തംബർ 16ന് വൈകുന്നേരം 6.30ന് കരിവെള്ളൂർ എ.വി. സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിലാണ് നാടകം അവതരിപ്പിക്കുക. നാടകാവതരണത്തിന്റെ സംഘാടനത്തിനായുള്ള സംഘാടകസമിതി രൂപീകരണ യോഗം കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രമേശൻ ഉദ്ഘാടനം ചെയ്തു. കെ. രാജീവൻ അദ്ധ്യക്ഷനായി. കെ.വി. പ്രശാന്ത് കുമാർ, ടി. സുരേഷ്, കെ. നാരായണൻ, എം. ശശി മോഹനൻ, എം. രാജേഷ്, എം.വി പവിത്രൻ എന്നിവർ സംസാരിച്ചു. പി. രമേശൻ (ചെയർമാൻ), കെ. രാജീവൻ (കൺവീനർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

സംഘാടകസമിതി രൂപീകരണ യോഗം കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രമേശൻ ഉദ്ഘാടനം ചെയ്യുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, MISA DRAMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL