SignIn
Kerala Kaumudi Online
Sunday, 06 September 2026 4.08 AM IST

കുനിയിൽ ചന്ദ്രനെ അനുസ്മരിച്ചു

anusma
അനുസ്മരണ പരിപാടി കോടിയേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു

ന്യൂമാഹി: ഒളവിലത്തെ കുനിയിൽ ചന്ദ്രന്റെ അഞ്ചാം ചരമ വാർഷികദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, കോടിയേരി ബ്ലോക്ക് സെക്രട്ടറി, മാഹി മിൽ ഐ.എൻ.ടി.യു.സി സെക്രട്ടറി, മൈലിയാട്ട് മുത്തപ്പൻ മടപ്പുര പ്രസിഡന്റ്, പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിച്ചിരുന്നു. അനുസ്മരണ പരിപാടി കോടിയേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വക്കറ്റ് സി.ജി അരുൺ അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ പി. ഭരതൻ, സാജിത് പെരിങ്ങാടി, വി.കെ. രാജേന്ദ്രൻ, ചൊക്ലി മണ്ഡലം പ്രസിഡന്റ് വി. ഉദയൻ, ന്യൂ മാഹി പ്രസിഡന്റ് വി. അനീഷ്ബാബു, ന്യൂ മാഹി പഞ്ചായത്ത് മെമ്പർ എ.സി രേഷ്മ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, ANUSMARANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL