കണ്ണൂർ: അധികാരസ്ഥാനങ്ങൾ ആഗ്രഹിക്കാതെ കോൺഗ്രസ് പ്രവർത്തകരുടെ ക്ഷേമത്തിനും അവർക്ക് കൈത്താങ്ങാകുന്നതിനും ജീവിതം സമർപ്പിച്ച വ്യക്തിത്വമായിരുന്നു മേഴ്സി രവിയെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു. മേഴ്സി രവിയുടെ പതിനേഴാം ചരമവാർഷികത്തോടനുബന്ധിച്ച് മാധവ റാവു സിന്ധ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർട്ടിൻ ജോർജ്. മേഴ്സി രവിയുടെയും വയലാർ രവിയുടെയും സ്‌നേഹവും പ്രോത്സാഹനവും ഏറ്റുവാങ്ങി വളർന്നവരാണ് ഇന്ന് കോൺഗ്രസ് നേതൃനിരയിലെ ഭൂരിഭാഗം പേരെന്നും അദ്ദേഹം പറഞ്ഞു. ട്രസ്റ്റ് ചെയർമാൻ കെ. പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ അഡ്വക്കറ്റ് സി.ടി സജിത്ത്, ടി.കെ അജിത്ത്, കെ.പി.സി.സി അംഗം അമൃത രാമകൃഷ്ണൻ, അഡ്വ. ജയ്സൺ തോമസ്, കൂക്കിരി രാജേഷ്, കെ. ബാലകൃഷ്ണൻ, ഷാജി ചാലിലോത്ത്, പി. വിനോദ്, ഷൈജ സജീവൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |