കാഞ്ഞങ്ങാട്: ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് കാഞ്ഞങ്ങാട് ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ സ്കൗട്ടേഴ്‌സിനും ഗൈഡേഴ്‌സിനുമായുള്ള ഏകദിന സെമിനാർ നീലേശ്വരം വ്യാപാരഭവനിൽ നടത്തി. നീലേശ്വരം മുനിസിപ്പൽ ചെയർമാൻ പി.പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. മികച്ച യൂണിറ്റുകൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ മികച്ച റോവർ, റെയ്ഞ്ചർ യൂണിറ്റിനുള്ള പുരസ്കാരം ഹൊസ്ദുർഗ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ നേടി. യൂണിറ്റിൽ നടത്തിയ വിവിധങ്ങളായ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്കാരം. സ്കൗട്ട് വിഭാഗം സംസ്ഥാന ഓർഗനൈസിംഗ് കമ്മിഷണർ ജി.കെ ഗിരീഷ്, വി.കെ ഭാസ്കകരൻ, ടി.ഐ സുധാമണി തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് ലീഡർമാരായ കലേഷ് മാണിയാടൻ, ദിവ്യ എന്നിവർ സന്നിഹിതരായി. വളണ്ടിയർമാരായ ടി.വി. അഭിനന്ദ്, ഫാത്തിമത്ത് ഫഹിമ ഷെറിൻ എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |