പാനൂർ: എലാങ്കോട് കൈരളി വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെയും പാനൂർ പുസ്തകക്കൂട്ടിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന പുസ്തക പൂക്കാലം നോവൽ ചർച്ചയും ആദരായനവും എലാങ്കോട് നിറവ് എന്റർപ്രൈസസിന് സമീപം ഗാർഡൻസ് വീട്ടുമുറ്റത്ത് കെ.പി മോഹനൻ ഉദ്ഘാടനം ചെയ്തു. പി.പി അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. ഉന്നത വിജയികളെയും പുരസ്കാര ജേതാക്കളെയും ആദരിച്ചു. ആർ. രാജശ്രീയുടെ ആത്രേയകം എന്ന നോവലിനെ ആസ്പദമാക്കി നടന്ന ചർച്ചയിൽ പി.പി വത്സരാജ് നോവൽ പരിചയപ്പെടുത്തി. രാജു കാട്ടുപുനം, ഡോ. കെ.വി ശശിധരൻ, അനിരുദ്ധൻ എട്ടുവീട്ടിൽ, ഡോ. ടി.കെ അനിൽകുമാർ, കെ.വി മുകുന്ദൻ, സി.കെ സുനിൽകുമാർ, ജയപ്രകാശ് പാനൂർ, ടി.ടി രാജൻ, യാക്കൂബ് എലാങ്കോട്, സി.എച്ച് മുസ്തഫ കമാൽ, ടി.കെ അശോകൻ എന്നിവർ സംസാരിച്ചു. കെ. സുധീർ ബാബു സ്വാഗതവും സുരേഷ് പാനൂർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |