SignIn
Kerala Kaumudi Online
Sunday, 25 October 2026 3.13 AM IST

അമൽ തൻവീറിന് അനുമോദനം

mm

തൃശൂർ: സംസ്ഥാന ട്രാക്ക് സൈക്കിളിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ പാടൂർ സ്വദേശി അമൽ തൻവീറിന് ജസ്റ്റിസ് ഫോറം പാവറട്ടിയുടെ ആഭിമുഖ്യത്തിൽ സ്‌നേഹാദരം നൽകി. ഫോറം മുഖ്യ രക്ഷാധികാരിയും മുൻ ജില്ലാ ഇൻഫർമേഷൻ ഓഫീസറുമായ വി.കെ.ഷറഫുദ്ദീൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അമൽ തൻവീറിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഫോറം ചെയർമാനും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗവുമായ പി.എ. ഹസൻ സ്‌നേഹോപഹാരം സമ്മാനിച്ചു. ജസ്റ്റിസ് ഫോറം വർക്കിംഗ് ചെയർമാൻ കുഞ്ഞിമൊയ്തു, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ലജോ, വിനോദ്, പ്രസാദ്, അജിത്, ലിജോ സി.എസ്.ബി തുടങ്ങിയവർ അനുമോദന പ്രസംഗം നടത്തി. മാനേജിംഗ് ട്രസ്റ്റി സുരേഷ് പാടൂർ സ്വാഗതവും എ.വി. അഷറഫ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL