SignIn
Kerala Kaumudi Online
Sunday, 25 October 2026 3.09 AM IST

അഭയമന്ദിരം സന്ദർശിച്ചു

students
വെസ്റ്റ്ഹിൽ അഭയമന്ദിരത്തിൽ മുള്ളിയ ഗവ. ട്രൈബൽ എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ അന്തേവാസികൾക്കൊപ്പം കലാപരിപാടികൾ അവതരിപ്പിക്കുന്നു.

കോഴിക്കോട്: അട്ടപ്പാടി മുള്ളിയ ഗവ. ട്രൈബൽ എൽ.പി. സ്കൂളിലെ വിദ്യാർത്ഥികൾ പഠനയാത്രയുടെ ഭാഗമായി വെസ്റ്റ്ഹിൽ അഭയമന്ദിരം സന്ദർശിച്ചു. പ്ലാനറ്റോറിയം, പഴശ്ശിരാജ മ്യൂസിയം, ബീച്ച് എന്നിവ സന്ദർശിച്ച ശേഷമാണ് വിദ്യാർത്ഥികൾ അഭയമന്ദിരത്തിലെത്തിയത്. ഉച്ചഭക്ഷണത്തിനുശേഷം ഇവിടുത്തെ അന്തേവാസികളായ അച്ഛനമ്മമാർക്കായി കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. വയോജനങ്ങൾക്ക് സ്നേഹവും സന്തോഷവും പകർന്ന കുട്ടികളുടെ സന്ദർശനം വേറിട്ട അനുഭവമായി. ഈ വർഷത്തെ മികച്ച സാമൂഹിക പ്രവർത്തകനുള്ള അയ്യങ്കാളി പുരസ്കാരം നേടിയ ജോബി ബാലകൃഷ്ണ ഉൾപ്പെടെയുള്ള അദ്ധ്യാപകരാണ് പഠനയാത്രയ്ക്ക് നേതൃത്വം നൽകിയത്. സുധീഷ് കേശവപുരി, റീജാബായി, സി. മുരളീധരൻ, ഭൂപേഷ് പി., സ്വപ്നകല, അനുഷ തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL