
കൊച്ചി: ജില്ലയിലെ എക്സൈസ് വകുപ്പ് ജില്ലാ കലാ-കായികമേള ആലുവ മാറമ്പിള്ളി എം.ഇ.എസ് കോളേജ് ക്യാമ്പസിൽ മദ്ധ്യമേഖലാ ജോയിന്റ് എക്സൈസ് കമ്മിഷണർ എസ്. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. 450 ഉദ്യോഗസ്ഥരും കടുംബാംഗങ്ങളും പങ്കെടുത്തു. ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ പി. കെ. സതീഷ് അദ്ധ്യക്ഷനായി. ജോയിന്റ് എക്സൈസ് കമ്മിഷണർ ജോയ് ജോസഫ്, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ഷാജി എസ്. രാജൻ, എം. ഇ. എസ് കോളേജ് പ്രിൻസിപ്പൽ പി. പി. മൻസൂർ അലി, കെ. എസ്. ഇ. ഒ. എ സംസ്ഥാന പ്രസിഡന്റ് എ.ജോസ് പ്രതാപ്, കെ. എസ്. ഇ. എസ് .എ സംസ്ഥാന പ്രസിഡന്റ് സാജൻ പോൾ, സെക്രട്ടറി എം.വി. ബിജു തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |