
കാഞ്ഞങ്ങാട്:ബി.ജെ.പിയുടെ ഏജന്റായി പ്രവർത്തിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന. യുവജന - വിദ്യാർത്ഥി പ്രതിഷേധത്തിനിടെ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എം.എ.റഹീം എം.പി, എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർഷ് എം.സജി എന്നിവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി കാഞ്ഞങ്ങാട്ട് പ്രതിഷേധ പ്രകടനം നടത്തി.ട്രാഫിക് സർക്കിൾ പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി ബസ് സ്റ്രാൻഡ് പരിസരത്ത് സമാപിച്ചു . പ്രതിഷേധയോഗം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് യതീഷ് വാരിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു ഡോ.എ.ആർ.ആര്യ, ഋഷിത എസ്.പവിത്രൻ,ദീപു രാജ് എന്നിവർ പ്രസംഗിച്ചു.ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ഡോ.സിദ്ധാർത്ഥ രവീന്ദ്രൻ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |