
പഴയങ്ങാടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി. എ ) മാടായി മണ്ഡലം വാർഷിക സമ്മേളനം അടുത്തില ഇന്ദിരാജി മന്ദിരത്തിൽ സംസ്ഥാന പ്രസിഡന്റ് എം.പി.വേലായുധൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ജോൺ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി.ബി കൃഷ്ണകുമാർ വരവു ചെലവു കണക്കും അവതരിപ്പിച്ചു.സി.കാർത്ത്യായനി അനുശോചന പ്രമേയം അവതരിപ്പിച്ചു. എം.പവിത്രൻ , ജോയി ചൂട്ടാട് , പി.സുഖദേവൻ , സി.പി.ജയരാജൻ , പി.കുട്ടികൃഷ്ണൻ, എൻ.രാമചന്ദ്രൻ ,എം.പി.ദാമോദരൻ ,വി.പി ശേഖരൻ , ഡോക്ടർ വി.എൻ.രമണി , വി.മണികണ്ഠൻ , എ.ഉഷ, വി.കെ.വി.രമേശൻ , പി.ലക്ഷ്മി , മാടൻ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.എം.പി.സരോജിനി സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |