SignIn
Kerala Kaumudi Online
Sunday, 27 September 2026 2.38 AM IST

ഇരിട്ടിയിൽ ക്ലീനിംഗ് ഡ്രൈവ്

cleaning

ഇരിട്ടി : നഗരസഭ ഈ മാസം മുതൽ ഒക്ടോബർ 17 വരെ ഒരു മാസം നീണ്ടു നിൽക്കുന്ന സ്വച്ചത ഹി സേവ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി ടൂറിസ്റ്റ് കേന്ദ്രമായ എടുക്കാനും റിവർവ്യൂ പോയിന്റിൽ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു മുനിസിപ്പൽ ചെയർപേഴ്സൺ വി വിനോദ് കുമാർ ക്ലിനിംഗ് ഡ്രൈവ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ.സോയ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ പി.ധനിഷ , പി.വി.ജിഷ എന്നിവർ പ്രസംഗിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.കെ.ഷൈജു സ്വാഗതം പറഞ്ഞു.കൗൺസിലർമാർക്ക് പുറമെ ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, നാട്ടുകാർ,ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. സ്വച്ഛത ഹി സേവ യുടെ ഭാഗമായി മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL