SignIn
Kerala Kaumudi Online
Sunday, 27 September 2026 2.38 AM IST

വില്ലേജ് ഓഫീസർക്കെതിരെ അക്രമം: 14 പേർക്കെതിരെ കേസ്

police

കണ്ണൂർ:മരണം രജിസ്റ്റർ ചെയ്യുന്നതുമായി കൊടുത്ത പരാതി ആർ.ഡി.ഒ ക്ക് സമർപ്പിച്ചില്ല എന്ന് തെറ്റിദ്ധരിച്ചതിന്റെ പേരിലുള്ള വിരോധത്താൽ എടക്കാട് വില്ലേജ് ഓഫീസറെ തടഞ്ഞുവെച്ച് ആക്രമിച്ചെന്ന പരാതിയിൽ യുവതി ഉൾപ്പെടെ 14 പേർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.
എളയാവൂർ അംശം താഴെ ചൊവ്വയിൽ വെള്ളിയാഴ്ച്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. വില്ലേജ് ഓഫീസറായ ജിജു സ്കറിയയുടെ പരാതിയിൽ താഴെ ചൊവ്വയിലെ യുവതി , യുവതിയുടെ ഭർത്താവ് ഉൾപ്പെടെ കണ്ടാലറിയാവുന്ന 14 പേർക്കെതിരെയാണ് കേസെടുത്തത്. ഇതിനിടെ മോശമായി പെരുമാറിയെന്ന യുവതിയുടെ പരാതിയിൽ അറസ്റ്റിലായ വില്ലേജ് ഓഫീസർക്ക് കോടതി ജാമ്യം അനുവദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL