SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.34 AM IST

ഹരിതകർമ്മ സേന അംഗങ്ങളെ ആദരിച്ചു

haritha
ഹരിതകർമ്മസേനാംഗങ്ങളെ ആദരിക്കുന്ന പരിപാടി പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നു.

പേരാവൂർ: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ബ്ലോക്കിലെ ഏഴു പഞ്ചായത്തിലെ ഹരിതകർമ്മസേനാംഗങ്ങളെ ആദരിക്കുകയും ബ്ലോക്ക് തല പരിസര ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. പേരാവൂരിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബൈജു വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ നൂറുദ്ദീൻ മുള്ളേരിക്കൽ, ലിസമ്മ ജോസഫ്, ജെയ്ഷ ബിജു, മെമ്പർമാരായ ജോണി പാമ്പാടി, ജിജി ജോയ്, യശോദാ വത്സരാജ്, കെ. ഷീബ, സി. പ്രസാദ്, കെ. ഷാജു കെ.കെ ഗോപാലൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഹരിത സേനാംഗങ്ങളുടെ വിവിധ കലാപരിപാടികൾ നടന്നു. ഹരിതകർമ്മസേനാംഗങ്ങളെ ആദരിക്കുന്ന പരിപാടി പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, HARITHA KARMA SENA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL