SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.34 AM IST

സർഗ വനിതാ  ദിനാഘോഷം

nanma
നന്മ സര്‍ഗ്ഗവനിത കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ സര്‍ഗ്ഗവനിതാ ദിനാഘോഷം സാംസ്‌കാരിക പ്രവര്‍ത്തക ഡോ. സുജ വിനോദ് ഉദ്ഘാടനം ചെയ്യുന്നു.

പയ്യന്നൂർ: കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ വനിതാ വിഭാഗം സർഗ്ഗവനിത കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ സർഗ്ഗവനിതാ ദിനാഘോഷം പയ്യന്നൂർ ചേമ്പർ ഹാളിൽ സാമൂഹ്യസാംസ്‌കാരിക പ്രവർത്തക ഡോ. സുജ വിനോദ് ഉദ്ഘാടനം ചെയ്തു. സർഗ്ഗവനിത ജില്ലാ പ്രസിഡന്റ് പി. ഉമാദേവി അദ്ധ്യക്ഷത വഹിച്ചു. നന്മ സംസ്ഥാന കമ്മിറ്റി അംഗം വി.ടി.കെ കണ്ടോത്ത്, ജില്ലാ പ്രസിഡന്റ് ഫിലിപ്പ് രാജൻ, ജില്ലാ സെക്രട്ടറി കെ.വി മോഹനൻ, മേഖലാ സെക്രട്ടറി എം.കെ പ്രകാശൻ, സർഗ്ഗവനിത ജില്ലാ ട്രഷറർ പ്രസീദ, മേഖലാ സെക്രട്ടറി പി.കെ ശ്യാമള, പ്രസിഡന്റ് സിന്ധു, കല്യാശ്ശേരി മേഖലാ സെക്രട്ടറി രേഖ വിനോദ് സംസാരിച്ചു. നന്മ പിണറായി മേഖലാ പ്രസിഡന്റ് വിജില അനീഷ് സർഗ്ഗവനിതാ ദിന സന്ദേശം വായിച്ചു. ജില്ലാ സെക്രട്ടറി പി.എം സുജയ സ്വാഗതവും ലത കരുണൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, VANITHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL