SignIn
Kerala Kaumudi Online
Wednesday, 30 September 2026 3.09 AM IST

പിണറായിയുടെ തട്ടകത്തിൽ തിരിച്ചുവരവ് കണ്ണൂരിൽ രണ്ടിടത്തും ഇടതുജയം

rathhesan
കെ.വി. രതീശന്‍

കണ്ണൂർ: ജില്ലയിൽ തദ്ദേശ വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ രണ്ടിടത്തും എൽ.ഡി.എഫിന് വിജയം. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ധർമടം മണ്ഡലത്തിലുൾപ്പെട്ട പെരളശ്ശേരി പഞ്ചായത്തിലെ ബാവോട് ഈസ്റ്റ് വാർഡ് യു.ഡി.എഫിൽനിന്ന് തിരിച്ചുപിടിച്ച എൽ.ഡി.എഫ്, മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ വാർഡ് നിലനിർത്തുകയും ചെയ്തു.

ബാവോട് ഈസ്റ്റിൽ സി.പി.എമ്മിലെ കെ.വി. രതീശൻ 65 വോട്ടിനാണ് ജയിച്ചത്. രതീശൻ 600 വോട്ട് നേടിയപ്പോൾ കോൺഗ്രസിലെ എം. രഞ്ചിഷിന് 535 വോട്ട് ലഭിച്ചു. ബി.ജെ.പി സ്ഥാനാർഥി കെ.പി. പ്രജിത്ത് 56 വോട്ടിൽ ഒതുങ്ങി. കഴിഞ്ഞ തവണ 13 വോട്ടിന് ജയിച്ച കോൺഗ്രസിലെ സുരേഷ് ബാബു തണ്ടാരത്തിന്റെ നിര്യാണത്തെത്തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ പെരളശ്ശേരിയിൽ കഴിഞ്ഞ തവണ നഷ്ടമായ സീറ്റ് തിരിച്ചുപിടിച്ചത് പാർട്ടിക്ക് രാഷ്ട്രീയ നേട്ടമായി.
സി.പി.എം ഭരിക്കുന്ന മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാലിൽ എൽ.ഡി.എഫിലെ എ.കെ. സുരേഷ് കുമാർ 276 വോട്ടിനാണ് ജയിച്ചത്. സുരേഷ് കുമാറിന് 638 വോട്ട് ലഭിച്ചപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥി, മുസ്ലിം ലീഗിലെ ലത്തീഫ് പഴശ്ശി 362 വോട്ട് നേടി. ബി.ജെ.പിയിലെ കെ. മോഹനന് 31 വോട്ടാണ് കിട്ടിയത്. കഴിഞ്ഞ തവണ 269 വോട്ടായിരുന്നു ഭൂരിപക്ഷം. കൗൺസിലറായിരുന്ന സി.പി.എമ്മിലെ കെ.കെ. അഭിമന്യുവിന്റെ നിര്യാണത്തെത്തുടർന്നാണ് ഇവിടെ വോട്ടെടുപ്പ് നടന്നത്.

രണ്ടു വാർഡുകളിലും പോളിംഗ് ശതമാനം കഴിഞ്ഞ തവണത്തേക്കാൾ ഉയർന്നു. ബാവോട് ഈസ്റ്റിൽ 85.5 ശതമാനം പേർ വോട്ട് ചെയ്തു (കഴിഞ്ഞ തവണ 83.76). ഉരുവച്ചാലിൽ 83.52 ശതമാനമായിരുന്നു പോളിംഗ് (കഴിഞ്ഞ തവണ 82).


വോട്ടുനില

ബാവോട് ഈസ്റ്റ് (പെരളശ്ശേരി, വാർഡ് 6)

കെ.വി. രതീശൻ (വിജയി) സി.പി.എം 600
എം. രഞ്ചിഷ് കോൺഗ്രസ് 535
കെ.പി. പ്രജിത്ത് ബി.ജെ.പി 56

ഭൂരിപക്ഷം: 65 (മുൻപ് യുഡിഎഫ്: 13)


ഉരുവച്ചാൽ (മട്ടന്നൂർ നഗരസഭ)

എ.കെ. സുരേഷ് കുമാർ (വിജയി) സി.പി.എം 638
ലത്തീഫ് പഴശ്ശി മുസ്ലിം ലീഗ് 362
കെ. മോഹനൻ ബി.ജെ.പി 31

ഭൂരിപക്ഷം: 276 (മുൻപ്: 269)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL