SignIn
Kerala Kaumudi Online
Tuesday, 20 October 2026 5.19 AM IST

പെരുങ്ങുഴി റെയിൽവേ സ്റ്റേഷനോട് അവഗണന നിറുത്തലാക്കിയ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന്

railway

മുടപുരം: പെരുങ്ങുഴി റെയിൽവേ സ്റ്റേഷനോട് റെയിൽവേ തികഞ്ഞ അവഗണന കാട്ടുന്നതായി സ്ഥിരം യാത്രക്കാരുടെ പരാതി.കൊവിഡിനുശേഷം റെയിൽവേ പുനഃസ്ഥാപിച്ച പാസഞ്ചർ ട്രെയിനുകളായ മധുര - പുനലൂർ,പുനലൂർ - മധുര,നാഗർകോവിൽ - കോട്ടയം ട്രെയിനുകൾക്ക് പെരുങ്ങുഴി സ്റ്റേഷനിൽ ഇതുവരെയും സ്റ്റോപ്പ് അനുവദിച്ചിട്ടില്ല.ഇതുസംബന്ധിച്ച് റെയിൽവേ അധികൃതർക്കും റെയിൽവേ മന്ത്രിക്കും പലതവണ നിവേദനം നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് നിരവധി വർഷങ്ങളായെങ്കിലും രണ്ടു പ്ലാറ്റുഫോമുകളെയും ബന്ധിപ്പിക്കുന്നതിന് ഫുട് ഓവർബ്രിഡ്ജ് ഇനിയും നിർമ്മിച്ചിട്ടില്ല.അപകടം മുന്നിൽ കണ്ടാണ് യാത്രക്കാരിപ്പോൾ ലെവൽ ക്രോസുകൾ മുറിച്ച് കടക്കുന്നത്.

യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമാണ്.

സ്റ്റേഷനിൽ ജലസേചന സൗകര്യവും ഇല്ല

ഹാൾട്ടിംഗ് സ്റ്റേഷനായിരുന്ന പെരുങ്ങുഴി 1977 ലാണ് റെയിൽവേ സ്റ്റേഷനായി ഉയർത്തപ്പെട്ടത്.

ട്രെയിൻ യാത്രക്കാർ കൂടുതൽ

ചിറയിൻകീഴ്,വർക്കല,കൊല്ലം മുതലായ സ്ഥലങ്ങളിലേക്ക് പോകേണ്ട വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും ഈ ട്രെയിനുകളെയാണ് ആശ്രയിച്ചിരുന്നത്.ആവശ്യത്തിന് ബസ് സർവീസ് ഇല്ലാത്തതിനാൽ ഈ പ്രദേശത്തെ നിരവധിപ്പേർ യാത്രക്കായി ട്രെയിനിനെയാണ് ആശ്രയിക്കുന്നത്‍.

പെരുങ്ങുഴി റെയിൽവേ സ്റ്റേഷനിൽ നിറുത്തലാക്കിയ ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കുക.പുനരുദ്ധാരണത്തിന്റെ ഭാഗമായി സ്റ്റേഷനിൽ ഫുട്‌ഓവർബ്രിഡ്ജ് നിർമ്മിക്കുക,സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുക.

തുളസി കുഴിയം,സെക്രട്ടറി,റെയിൽവേ

യൂസേഴ്സ് അസോസിയേഷൻ,പെരുങ്ങുഴി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL