SignIn
Kerala Kaumudi Online
Wednesday, 30 September 2026 3.09 AM IST

നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് 71-ാം വാർഷിക യോഗം കണ്ണൂരിനു വേണം കണക്ടിവിറ്റി പദ്ധതി

nmcc
നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികൾ

കണ്ണൂർ: ജില്ലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും സാമ്പത്തിക വളർച്ചയ്ക്കും നിർണായകമായ കണക്ടിവിറ്റി പദ്ധതികൾക്ക് സർക്കാർ അടിയന്തര പരിഗണന നൽകണമെന്ന് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് 71-ാം വാർഷിക യോഗം ആവശ്യപ്പെട്ടു. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികൾ

ദേശീയപാത വികസന പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കുന്നതിനൊപ്പം ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികളും അടിയന്തരമായി പൂർത്തിയാക്കണം. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ജനം നേരിടുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലയിലെ വിവിധ പ്രദേശങ്ങളെ വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ, മാർക്കറ്റുകൾ, സ്‌കൂളുകൾ, കോളേജുകൾ, ആശുപത്രികൾ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന രീതിയിൽ മെട്രോ റെയിൽ ഉൾപ്പെടെയുള്ള ആധുനിക പൊതുഗതാഗത സംവിധാനങ്ങളുടെ സാധ്യതകൾ പരിശോധിച്ച് നടപ്പാക്കണം.

കണ്ണൂരിന്റെ സാമ്പത്തിക വികസനത്തിൽ നിർണായക പങ്കുവഹിക്കാൻ കഴിയുന്ന അഴീക്കൽ തുറമുഖം പൂർണതോതിൽ പ്രവർത്തനസജ്ജമാക്കണം. തുറമുഖത്തിന്റെ വികസനത്തോടൊപ്പം യാത്രക്കാരുടെയും ചരക്കുകളുടെയും ഗതാഗതം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണം. കൂടാതെ, മംഗളൂരു മുതൽ വിഴിഞ്ഞം വരെയുള്ള തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന ഉൾനാടൻ ജലഗതാഗത സംവിധാനം വികസിപ്പിക്കുന്നതിനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലയുടെ വ്യവസായ, വ്യാപാര, ടൂറിസം മേഖലകളുടെ വളർച്ചയ്ക്ക് മികച്ച ഗതാഗത സംവിധാനവും തുറമുഖ കണക്ടിവിറ്റിയും അനിവാര്യമാണെന്നും ഇതിനായി സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും വാർഷിക യോഗം ആവശ്യപ്പെട്ടു.

ഭാരവാഹികളായി ഹനീഷ് കെ വാണിയങ്കണ്ടി (പ്രസിഡന്റ്), കെ നാരായണൻ കുട്ടി (വൈസ് പ്രസിഡന്റ്), സി അനിൽ കുമാർ (ഓണററി സെക്രട്ടറി), എ.കെ റഫീഖ് (ജോയിന്റ് സെക്രട്ടറി), ടി. സന്തോഷ് കുമാർ (ട്രഷറർ).

നിർവാഹക സമിതി അംഗങ്ങളായി ജോസഫ് പൈകട, ദിനേശ് ആലിങ്കൽ, വാസുദേവ പൈ, കെ.വി ദിവാകരൻ, പി.കെ മെഹബൂബ്, ഇ.കെ അജിത് കുമാർ, കെ.കെ പ്രദീപ്, ആഷിഖ് മാമു, ടി.ഡി ജോസ്, കെ.പി രവീന്ദ്രൻ, എം.പി ഇർഷാദ്, ഡോ. ഇടൂഴി ഉണ്ണികൃഷ്ണൻ നമ്പൂതിരി, നിക്ഷൻ അഹമ്മദ്, ആർ. ബാബുരാജ്, സജ്ജു തയ്യത്ത്, അഫ്സൽ മനലിൽ തുടങ്ങിയവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, NMACC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL