പാലക്കുന്ന്: ലഹരിക്കും മയക്കുമരുന്നിനുമെതിരെയുള്ള ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ട പരിപാടികളുടെ ഭാഗമായി ഉദുമ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാൻ 2.0 കൂട്ടയോട്ടം സംഘടിപ്പിച്ചു. കോട്ടിക്കുളം ഗവ.യുപി സ്കൂളിൽ നിന്ന് ആരംഭിച്ച് ഉദുമ ടൗണിൽ സമാപിച്ച കൂട്ടയോട്ടം കെ. നീലകണ്ഠൻ എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തു. എൻ.സി.സി, എസ്.പി.സി, എൻ.എസ്.എസ് കുട്ടികൾ, കായികതാരങ്ങൾ, ആരോഗ്യപ്രവർത്തകർ, ജനപ്രതിനിധികൾ, കുടുംബശ്രീ, ഹരിത കർമ്മസേന, ആശവർക്കർമാർ തുടങ്ങി ഒട്ടേറെപേർ കൂട്ടയോട്ടത്തിൽ അണിചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രൻ നാലാം വാതുക്കലിന്റെ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ആദിത്യൻ സ്വാഗതം പറഞ്ഞു. ജില്ലാപഞ്ചായത്ത് മെമ്പർ സുകുമാരി ശ്രീധരൻ, സർക്കിൾ ഇൻസ്പെക്ടർ അജിത് എന്നിവർ സംസാരിച്ചു. ജനകീയ പങ്കാളിത്തത്തോടെ നടന്ന കൂട്ടയോട്ടം ഓപ്പറേഷൻ തൂഫാൻ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജ്ജം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |