SignIn
Kerala Kaumudi Online
Monday, 26 October 2026 7.38 AM IST

തെരുവ് നിവാസികൾക്ക് ഭക്ഷണം വിതരണം

sys
സാന്ത്വന വാരത്തിന്റെ ജില്ലാ ഉദ്ഘാടനം എസ്. വൈ.എസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മൽ നിർവ്വഹിക്കുന്നു

കണ്ണൂർ: എസ്.വൈ.എസ് സാന്ത്വന വാരത്തിന്റെ ഭാഗമായി കണ്ണൂർ നഗരത്തിലെ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ ആരോരും തുണിയല്ലാതെ വസിക്കുന്ന നിരാലംബർക്ക് ഒരു നേരത്തെ ഭക്ഷണം വിതരണം ചെയ്തു.
രിഫാഈ ശൈഖിന്റെ ആണ്ട് മാസവുമായി ബന്ധപ്പെട്ടു ജില്ലയിലെ 400 കേന്ദ്രങ്ങളിൽ രീഫാഈ മജ്ലിസ്, രോഗീ സന്ദർശനം, അവശരെ കേൾക്കുക, ഹോസ്പിറ്റൽ ക്ലീനിംഗ്, സ്‌നേഹ ഭവൻ, പകൽവീട് റീഹാബിലിറ്റേഷൻ സെന്റർ സന്ദർശനം, ഭക്ഷ്യ കിറ്റ് വിതരണം, ഭക്ഷണം വിതരണം തുടങ്ങിയ പ്രവർത്തനങ്ങളുടെ ജില്ലാ തല ഉദ്ഘാടനം എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മൽ കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് തെരുവ് നിവാസികൾക്ക് പൊതിച്ചോർ വിതരണം ചെയ്തു നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് മുസമ്മിൽ ചൊവ്വ, സെക്രട്ടറി റിയാസ് കക്കാട് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, FOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL