SignIn
Kerala Kaumudi Online
Tuesday, 20 October 2026 1.34 AM IST

ജങ്ക് ഫുഡ് വിൽപ്പന നിയന്ത്രിക്കാൻ നടപടി; കേന്ദ്ര ചട്ടങ്ങളിൽ വ്യക്തത തേടും

junk-food

തിരുവനന്തപുരം: കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കുന്നതിനും ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയുന്നതിനും നടപടികൾ ശക്തമാക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. എച്ച്.എഫ്.എസ്.എസ് (ഹൈ ഫാറ്റ്, ഷുഗർ, ആൻറ് സാൾട്ട് ) ഭക്ഷ്യവസ്തുക്കളുടെ നിർവചനത്തിലും വിൽപ്പന നിയന്ത്രണത്തിനുള്ള മാനദണ്ഡങ്ങളിലും വ്യക്തത തേടി കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയെ (എഫ്.എസ്.എസ്.എ.ഐ) സമീപിക്കുമെന്ന് മന്ത്രി കെ.മുരളീധരൻ അറിയിച്ചു.

ജങ്ക് ഫുഡിന് കൃത്യമായ ശാസ്ത്രീയ നിർവചനമില്ലാത്തതിനാൽ ഏതൊക്കെ ഭക്ഷ്യവസ്തുക്കളെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തണം, വിൽപ്പന എങ്ങനെ നിയന്ത്രിക്കണം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ല.ഉയർന്ന അളവിൽ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയ ഭക്ഷ്യവസ്തുക്കളെ എച്ച്.എഫ്.എസ്.എസ് വിഭാഗത്തിൽ ഉൾപ്പെടുത്താമെങ്കിലും അവയുടെ അളവ് നിർണയിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ ആവശ്യമാണ്. ആഗസ്റ്റ് 7-ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി ഇതുസംബന്ധിച്ച് കരട് റെഗുലേഷൻ പ്രസിദ്ധീകരിച്ചിരുന്നു.

കരട് റെഗുലേഷൻ അന്തിമമാക്കി നിയമപരമായ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയാൽ മാത്രമേ ഇത്തരം ഭക്ഷ്യവസ്തുക്കളുടെ പട്ടിക തയ്യാറാക്കുന്നതിനും സ്‌കൂൾ പരിസരങ്ങളിലെ വിൽപ്പന നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതിനും സംസ്ഥാനങ്ങൾക്ക് നിയമാടിസ്ഥാനം ലഭിക്കൂ. ഇതുമായി ബന്ധപ്പെട്ട നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിട്ടിയെ സമീപിക്കുകയെന്ന് മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JUNK FOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA