SignIn
Kerala Kaumudi Online
Saturday, 11 July 2026 2.01 AM IST

എസ്.വൈ.എസ്. അനുസ്മരണ സമ്മേളനം

sys
കാസർകോട് ജില്ല ജംഇയ്യത്തുൽ മുഅല്ലിമീൻ വൈസ് പ്രസിഡണ്ട് ഹാഫിള് സയ്യിദ് ഷഫീക് ദാരിമി അനുസ്മരണ പ്രഭാഷണം നടത്തുന്നു

ചെറുവത്തൂർ: എസ്.വൈ.എസ്. തൃക്കരിപ്പൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ത്വാഖാ അഹമ്മദ് അൽ അസ്ഹരി, സയ്യിദ് ഉമർ കോയ തങ്ങൾ അൽ മഷ്ഹൂർ, കെ.സി മുഹമ്മദ്‌ കുഞ്ഞി ഹാജി പടന്ന എന്നിവർക്കുള്ള അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ്‌ ടി.കെ.സി അബ്ദുൽ ഖാദർ ഹാജി അദ്ധ്യക്ഷത വഹിച്ചു. മേഖല ജനറൽ സെക്രട്ടറി പി. മുഹമ്മദ്‌ കുഞ്ഞി ആമുഖ ഭാഷണം നടത്തി. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ലത്തീഫ് മൗലവി മാവിലാടം ഉദ്ഘാടനം ചെയ്തു. ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ വൈസ് പ്രസിഡന്റ്‌ ഷഫീഖ് തങ്ങൾ ചന്തേര നേതൃത്വം നൽകി. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ്‌ താജുദ്ധീൻ ദാരിമി പടന്ന, യു.എം ജമാൽ ഫൈസി, റംഷിദ് ഫൈസി, ഇസ്മായിൽ ഇർഫാനി, ജാബിർ ഹുദവി, യൂസഫ് ആമത്തല പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, MUST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL