കാഞ്ഞങ്ങാട്: കാസർകോട് ജില്ല സഹോദയ സ്കൂൾ കോംപ്ലക്സ് ജില്ലാ കലോത്സവം പള്ളിക്കര സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തുടങ്ങി. കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കേന്ദ്ര സർവകലാശാല എൻ.ഇ.പി കോഡിനേറ്റർ പ്രൊഫ. ജോസഫ് കോയിപ്പള്ളി ഭദ്രദീപം കൊളുത്തി നിർവഹിച്ചു. കാസർകോട് സഹോദയ കോംപ്ലക്സ് പ്രസിഡന്റ് ഫാദർ ജോസ് അദ്ധ്യക്ഷത വഹിച്ചു. ജസ്റ്റിൻ ആശംസ പ്രസംഗം നടത്തി. ഫാദർ ജോസ് ഉദ്ഘാടകനുള്ള സ്നേഹോപഹാരം കൈമാറി. സെന്റ് മേരിസ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ബ്രിജിറ്റ് സ്വാഗതവും സഹോദയ കോംപ്ലക്സ് സെക്രട്ടറി ഫാദർ മാത്യു നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാ മത്സരങ്ങൾ വേദിയിൽ അരങ്ങേറി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ 20 സ്കൂളുകളിൽ നിന്നായി 21 ഇനങ്ങളിൽ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും. കലോത്സവം ശനിയാഴ്ച സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |