SignIn
Kerala Kaumudi Online
Saturday, 26 September 2026 1.47 AM IST

അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനം

saha

ഇളവൂർ: അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓഫീസ് മന്ദിര ഉദ്ഘാടനവും ചികിത്സാ ധനസഹായ വിതരണവും നാളെ വൈകിട്ട് 3ന് ഓഫീസ് അങ്കണത്തിൽ നടക്കും. കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനു ബിനോദ്, നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന നാസിമുദ്ദീൻ ലബ്ബ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. നിർദ്ധന രോഗികൾക്കുള്ള ചികിത്സാ സഹായം, മത്സരപരീക്ഷകളിലും വിജയം നേടിയവർക്കുള്ള അനുമോദനം എന്നിവയും നടക്കും. ട്രസ്റ്റിന്റെ ഭാവി പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം ഒക്ടോബർ 3ന് വൈകിട്ട് 6.30ന് കൊട്ടറ ശങ്കരമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ നാടക പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്. പ്രവേശനം പാസ് മൂലം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL