SignIn
Kerala Kaumudi Online
Saturday, 26 September 2026 3.31 AM IST

അഴൂർ കടവിൽ ടൂറിസത്തിന് അനന്ത സാദ്ധ്യതകളേറെ

azhoorkadavv

മുടപുരം: കായൽ ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് വളരെയേറെ സാദ്ധ്യതകളുള്ള മനോഹര കായൽത്തീരമാണ് അഴൂർ കടവ്. ഇവിടെ കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ വിവിധ ടൂറിസം പദ്ധതികൾ നടപ്പിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കായൽ ടൂറിസം പദ്ധതി വഴി ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനുള്ള നിരവധി നിർമാണ പ്രവർത്തനങ്ങൾ ഇവിടെ നടത്താം. അഴൂരിനും മാടൻവിളയ്ക്കും മദ്ധ്യേ ഒഴുകുന്ന കഠിനംകുളം കായലിനുകുറുകെ നിർമ്മിച്ചിരിക്കുന്ന അഴൂർ കടവ് പാലത്തിന് താഴെയുള്ള ഒരുഹെക്ടറിലേറെ വിസ്തൃതിയുള്ള സ്ഥലത്താണ് പദ്ധതി വേണമെന്ന് ആവശ്യപ്പെടുന്നത്. കായൽ പുറംപോക്കും ഇതിന് പ്രയോജനപ്പെടുത്താം. 2009 -ൽ അഴൂർ കടവ് പാലം ഉദ്‌ഘാടനം ചെയ്തതിനു ശേഷം കായൽ കാഴ്ചകൾ കണ്ട് ആസ്വദിക്കാൻ വൈകിട്ട് നൂറുകണക്കിന് സഞ്ചാരികൾ ഇവിടെ എത്താറുണ്ട്. എന്നാൽ അവർക്ക് ഇരിക്കാനോ കാഴ്ചകൾ കാണാനോ ഒരു സൗകര്യവും ഒരുക്കിയിട്ടില്ല.

 തൊഴിൽ സാദ്ധ്യതയും

പ്രകൃതി കനിഞ്ഞു നൽകിയ സൗന്ദര്യം പ്രയോജനപ്പെടുത്താൻ അധികൃതർ തയ്യാറായാൽ കൂടുതൽ സഞ്ചാരികളെ ഇവിടേക്ക് എത്തിക്കാൻ കഴിയും. വിനോദ സഞ്ചാരികളുടെ എണ്ണം വർധിക്കുന്നതനുസരിച്ച് നാട്ടുകാർക്ക് കൂടുതൽ തൊഴിൽ അവസരവും കച്ചവട സാദ്ധ്യതയും വർധിക്കും. അതിനുവേണ്ടിയാണ് ഇവിടെ കുട്ടികളുടെ പാർക്ക് നിർമ്മിക്കണമെന്നാവശ്യം ഉയരുന്നത്.

 വരമാനവും നേടം

കടൽ കായൽ മത്സ്യങ്ങളുമായി ബോട്ടും വള്ളങ്ങളിലും ഇവിടെ എത്തുന്നുണ്ട്. ബോട്ടിലെത്തുന്ന മത്സ്യം മൊത്തമായി മുതലപ്പൊഴിയിലാണ് ലേലം ചെയ്യുന്നത്.എന്നാൽ കൂടുതൽ മത്സ്യം വരുമ്പോൾ മുതലപ്പൊഴി ഫിഷിംഗ് ഹാർബറിൽ വിപണനം നടത്താൻ ബുദ്ധിമുട്ടുണ്ടാകുന്നു.അതിന്പരിഹാരം കാണുന്നതിനും മത്സ്യ വിപണനം വർധിപ്പിക്കുന്നതിനും കൂടുതൽ തൊഴിലാളികൾക്ക് ജോലിയെടുക്കാൻ അവസരം ലഭിക്കുന്നതിനും അഴൂർ കടവിൽ മത്സ്യ ലേലപ്പുര സ്ഥാപിക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു. അങ്ങനെയെങ്കിൽ പഞ്ചായത്തിന് വരുമാനം ലഭിക്കും.നിലവിൽ ഇവിടെ ബോട്ടു ജെട്ടിയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL