SignIn
Kerala Kaumudi Online
Saturday, 26 September 2026 2.25 AM IST

72ലും ഹമീദ് പഠിക്കുന്ന 'കുട്ടി' ഇനി ഡിഗ്രി,ലക്ഷ്യം ഡോക്ടറേറ്റ്

amachal-hameed

കാട്ടാക്കട: കേരള സംസ്ഥാന സാക്ഷരതാ മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തിയ ഹയർസെക്കൻഡറി തുല്യതാകോഴ്‌സിൽ മികച്ച വിജയം നേടിയ മുതിർന്ന പഠിതാവ് ആമച്ചൽ ആഹാലയത്തിൽ ആമച്ചൽ ഹമീദ് എന്ന എം.ഷാഹുൽ ഹമീദ് (72) പഠനം അവസാനിപ്പിക്കുന്നില്ല.ഇനിയും പഠിക്കുന്ന 'കുട്ടി'യായി തുടരാനാണ് ഹമീദിന് ഇഷ്ടം.ഹമീദ് ബി.എ മലയാളം ഐച്ഛികമായി എടുത്താണ് പഠനത്തിനൊരുങ്ങുന്നത്. ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും നേടണമെന്നാണ് ഹമീദിന്റെ ആഗ്രഹം. പേരിനു മുന്നിൽ കിടക്കട്ടെ ഒരു 'ഡോക്ടർ' എന്നാണ് ഹമീദ് പറയുന്നത്.

ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സ് വിജയിച്ച പഠിതാക്കൾക്ക് സാക്ഷരതാമിഷൻ മുഖേന ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ബിരുദപഠനത്തിന് ചേരുന്നതിനായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ മാതൃകാപദ്ധതി പ്രകാരമാണ് ഹമീദ് ബിരുദപഠനത്തിന് രജിസ്റ്റർ ചെയ്തത്. ജില്ലാ പഞ്ചായത്ത് ഓഫീസിലെത്തി പ്രസിഡന്റ് വി.പ്രിയദർശിനിക്ക് നേരിട്ട് അപേക്ഷ നൽകുകയായിരുന്നു.ഏഴാം ക്ലാസിൽ പഠനം നിലച്ചുപോയെങ്കിലും പിന്നീട് 25-ാം വയസിൽ ഓപ്പൺ സ്കൂളിലൂടെ പത്താംതരം വിജയിച്ചു.തുടർന്ന് 47 വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ഹയർസെക്കൻഡറി തുല്യതാകോഴ്‌സ് 902 മാർക്കോടെ പാസായത്. ദീർഘകാലം തയ്യൽ തൊഴിലാളിയായിരുന്നു ഹമീദ്.പിന്നീട് ഏറെക്കാലം ഗൾഫിലും ജോലി ചെയ്തു.പൊതുപ്രവർത്തന രംഗത്തും,സാഹിത്യ രംഗത്തും സജീവമാണ്. ഭാര്യ നസീമയുടെയും മക്കളായ റെജി,റെനി,റെഫി എന്നിവരുടെയും പിന്തുണയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, KTDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL