പെരിയ: ഓപ്പറേഷൻ തൂഫാനോടനുബന്ധിച്ച് കേരള കേന്ദ്ര സർവകലാശാലയിലെ നാഷണൽ സർവ്വീസ് സ്‌കീമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പയിൻ സ്റ്റുഡന്റ്സ് വെൽഫെയർ ഡീൻ പ്രൊഫസർ രാജേന്ദ്ര പിലാങ്കട്ട ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ഏറ്റവും വലിയ സമ്പത്ത് യുവാക്കളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവരെ ലഹരിയുടെ പിടിയിൽ അകപ്പെടാൻ അനുവദിക്കരുത്. ക്യാമ്പസുകളെയും ലഹരി മാഫിയ ലക്ഷ്യമിടുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞ് ഓരോ വിദ്യാർത്ഥിയും ലഹരിക്കെതിരായ പോരാളികളായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. ഡോ. എം. നാഗലിങ്കം ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. സി.എ. ഗീത, ഡോ. എ. സദാനന്ദം, ഡോ. ഗജ്ജേട്ടി തിരുപ്പതി, ജെ. ഗണേഷ് രണധീർ, ഡോ. എം. വെങ്കണ്ണ, ബിന്ദു ബാലകൃഷ്ണൻ, കാഞ്ഞങ്ങാട് ക്ലസ്റ്റർ കോർഡിനേറ്റർ ജഗദീശൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |