കാഞ്ഞങ്ങാട്: രാജൻ മെമ്മോറിയൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി പാലിയേറ്റീവ് പ്രവർത്തകർക്കായി പാലിയേറ്റീവ് പരിചരണ ശാക്തീകരണ ക്ലാസ്സ് സംഘടിപ്പിച്ചു. പാലിയേറ്റീവ് സൊസൈറ്റി ഹാളിൽ സാഹിത്യകാരൻ ഡോ. അംബികസുതൻ മാങ്ങാട് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് എൻജിനീയർ ടി. പദ്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ കേരള ഘടകം വൈസ് പ്രസിഡന്റ് അബ്ദുൾ മജീദ് നേതൃത്വം നൽകി. സൊസൈറ്റി രക്ഷാധികാരികളായ എം. ശ്രീകണ്ഠൻ നായർ, മല്ലിക രാജൻ, വൈസ് പ്രസിഡന്റുമാരായ പി.വി ബാലൻ, എം. ദാക്ഷായണി, എൻ. സുരേഷ്, കെ. അജിത് കുമാർ, പി. രവീന്ദ്രൻ, ഗോകുലാനന്ദൻ മോനാച്ച, കെ. മനോജ്കുമാർ എന്നിവർ സംസാരിച്ചു. സൊസൈറ്റി ജനറൽ സെക്രട്ടറി കെ. ജോഷിമോൻ സ്വാഗതവും ട്രഷറർ സി. കുഞ്ഞിരാമൻ നായർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |