കാഞ്ഞങ്ങാട്: അദ്ധ്യാപികയും കവയിത്രിയുമായ തങ്കമണി കണ്ണൻ ഐങ്കൂരന്റെ രണ്ടാമത് കവിത സമാഹാരമായ 'ഏകാകിനി'യുടെ പ്രകാശനം കവി മാധവൻ പുറച്ചേരി നിർവഹിച്ചു. ഡിവൈൻ പ്രൊവിഡൻസ് ആൻഡ് സുപ്പീരിയർ ഓഫ് സെന്റ് ആൻസ് കോൺവെന്റ് മാനേജർ സിസ്റ്റർ ആനി മാത്യു പുസ്തകം ഏറ്റുവാങ്ങി. നീലേശ്വരം നഗരസഭ കൗൺസിലർ കെ.പി. സതീശൻ അദ്ധ്യക്ഷത വഹിച്ചു. പത്മശ്രീ പുസ്തകശാല ചെയർമാൻ കവി നാലപ്പാടം പത്മനാഭൻ പുസ്തക പരിചയം നടത്തി. നിരൂപകൻ എം.കെ ഗോപകുമാർ, കവി വേണുഗോപാൽ ചുണ്ണംകുളം, ഡിവൈൻ പ്രൊവിഡൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ കെ. വത്സ, പുരോഗമന കലാസാഹിത്യ സംഘം ഏരിയ ജോയിന്റ് സെക്രട്ടറി രമേശൻ ബങ്കളം, നോവലിസ്റ്റ് സിജി രാജൻ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സൗമ്യ മോഹൻ സ്വാഗതവും പി.ടി.എ പ്രസിഡന്റ് സൗമ്യ വിനോദ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |