SignIn
Kerala Kaumudi Online
Friday, 06 November 2026 12.06 PM IST

'പുസ്‌‌തകം പ്രസിദ്ധീകരിക്കാൻ കയ്യിൽ പണമില്ലായിരുന്നു', ഓഹരികൾ വിൽക്കേണ്ടി വന്നുവെന്ന് ഷാർജ ഭരണാധികാരി

sheikh-dr-sultan-
ഷെയ്‌ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി

ഷാർജ: തന്റെ പുസ്‌കം പ്രസിദ്ധീകരിക്കാൻ പണമില്ലായിരുന്നുവെന്നും അതിനായി ഓഹരികൾ വിൽക്കേണ്ടി വന്നുവെന്നും ഷാർജ ഭരണാധികാരി ഷെയ്‌ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. അടുത്തിടെ നടന്ന ഒരഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. 'ഇന്ത്യൻ മഹാസമുദ്രത്തിലെ പോർച്ചുഗീസുകാർ: ക്രിസ്തുവർഷം 1497 മുതൽ 1750 വരെയുള്ള ചരിത്രരേഖകൾ' എന്ന ചരിത്ര പുസ്‌തകമാണ് ഷെയ്‌ഖ് രചിച്ചത്. 61 വാല്യങ്ങളുള്ള പുസ്‌തകം അറബിയിലും ഇംഗ്ളീഷും ലഭ്യമാണ്.

'ശരിക്കും എന്റെ കയ്യിൽ പണമില്ലായിരുന്നു. എന്നാൽ ദൈവം അത് സാധിച്ചുതന്നു. ഷാർജ സിമന്റ് ഫാക്‌ടറിയുടെ സ്ഥാപകരിൽ ഒരാളാണ് ഞാൻ. അവിടെ ഓഹരികൾ ഉണ്ടായിരുന്നു. അവയുടെ മൂല്യം വർദ്ധിച്ചപ്പോൾ ആ ഓഹരികൾ ഒരു നിക്ഷേപ ബാങ്കിൽ ഏൽപ്പിച്ചു. വിപണി വില അനുകൂലമാകുമ്പോൾ അതിൽ കുറച്ചു ഭാഗം വിൽക്കാൻ നിർദേശം നൽകി. പുസ്‌‌തകം പ്രസിദ്ധീകരിക്കാനായി ഓഹരികൾ മുഴുവൻ വിൽക്കേണ്ടതായി വന്നു'- എന്നാണ് ഷെയ്‌ഖ് പങ്കുവച്ചത്.

1997 മുതൽ 2006വരെ ഒൻപത് വർഷമാണ് പുസ്‌തകത്തിന്റെ രചനക്കായി വേണ്ടിവന്നതെന്ന് ഷെയ്‌ഖ് വെളിപ്പെടുത്തി. നിലവിൽ തന്റെ അടുത്ത പുസ്‌‌തകത്തിന്റെ പ്രസിദ്ധീകരണത്തിനായുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം പറഞ്ഞു. പോർച്ചുഗീസുകാർക്ക് മുമ്പുള്ള കാലഘട്ടമാണ് അടുത്ത പുസ്‌തകത്തിന്റെ ഇതിവൃത്തമെന്നും അദ്ദേഹം വ്യക്തമാക്കി. 2027ലെ ഷാർജ പുസ്തകമേളയിൽ പുതിയ പുസ്തകം ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു. ആകെ 60 വാല്യങ്ങൾ ഇതിലും ഉണ്ടാകാനിടയുണ്ടെന്നും ഷെയ്‌ഖ് പറഞ്ഞു.

English Summary

Sharjah Ruler Sheikh Dr. Sultan bin Mohammed Al Qasimi revealed that he sold his shares in Sharjah Cement Factory to finance the publication of his 61-volume historical book on the Portuguese in the Indian Ocean. Written over nine years, the book is available in Arabic and English. He is preparing another historical work, expected at the 2027 Sharjah Book Fair.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHEIKH SULTAN AL QASIMI, SHARJAH RULER BOOK, PORTUGUESE INDIAN OCEAN HISTORY, SHARJAH BOOK FAIR 2027, SHEIKH SULTAN BOOK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360