
കരുനാഗപ്പള്ളി: ജില്ലാ ആർച്ചറി അസോസിയേഷന്റെയും കേരള സ്റ്റേറ്റ് ആർച്ചറി അസോസിയേഷന്റെയും സഹകരണത്തോടെ ജില്ലയിൽ ആർച്ചറി റെഗുലർ പരിശീലനം 13ന് കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ്, ചവറ വലിയം മെമ്മോറിയൽ ബി.എഡ് കോളേജ്, പന്മന എന്നിവിടങ്ങളിൽ ആരംഭിക്കുന്നു. ചവറയിൽ രാവിലെ 7നും കൊല്ലത്ത് വൈകിട്ട് 3നും ശനി, ഞായർ ദിവസങ്ങളിലാണ് പരിശീലനം. സംസ്ഥാന സ്കൂൾ-അസോസിയേഷൻ-യൂണിവേഴ്സിറ്റി മത്സരങ്ങൾക്കുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായിട്ടാണ് പരിശീലനം. സ്കൂളുകൾ കേന്ദ്രീകരിച്ചും പരിശീലനം ലഭ്യമാണ്. ഫോൺ: 892124 2746, 8129767878.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |