SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.30 AM IST

അടുത്ത വർഷം മുതൽ വൃക്ഷത്തൈ വിതരണം നിറുത്തലാക്കും: മന്ത്രി ഷിബു ബേബി ജോൺ

n
പന്മന നെറ്റിയാട് പൗരസമിതിയുടെ മുപ്പതാമത് വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി ഷിബു ബേബിജോൺ നിർവഹിക്കുന്നു

ചവറ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അടുത്ത വർഷം മുതൽ സോഷ്യൽ ഫോറസ്ട്രി മുഖാന്തരം സൗജന്യമായി വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നത് നിറുത്തലാക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ. നടുന്ന മരങ്ങൾക്ക് വേണ്ടത്ര പരിരക്ഷ നൽകാതെ അവ നശിച്ചുപോകുന്നത് കണക്കിലെടുത്താണ് ഇങ്ങനെയൊരു തീരുമാനം കൈക്കൊള്ളുന്നത്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മലിനീകരണമുണ്ടാക്കുന്ന വ്യവസായ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും മരങ്ങൾ നട്ടുപിടിപ്പിക്കാൻ മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു. പന്മന നെറ്റിയാട് പൗരസമിതിയുടെ മുപ്പതാമത് വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പന്മന പഞ്ചായത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള മെരിറ്റ് അവാർഡ് വിതരണവും പഠനോപകരണ വിതരണ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ക്യാൻസർ രോഗികൾക്കുള്ള ധനസഹായം, ഭക്ഷ്യധാന്യക്കിറ്റ് വിതരണം, പൊതുപ്രവർത്തന-ജീവകാരുണ്യ രംഗത്തെ പ്രമുഖരെ ആദരിക്കൽ എന്നിവയും ഇതോടൊപ്പം നടന്നു. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തി. പൗരസമിതി പ്രസിഡന്റ് നെറ്റിയാട് റാഫി ചടങ്ങിൽ അദ്ധ്യക്ഷനായി. ഡോ. എ.കെ. ആസാദ് സ്വാഗതമാശംസിച്ചു.

കോലത്ത് വേണുഗോപാൽ, ഫിറോസ് നല്ലംതറയിൽ, പോച്ചയിൽ നാസർ, ഷാജഹാൻ രാജധാനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംനാ റാഫി, ജില്ലാ പഞ്ചായത്തംഗം ജയലക്ഷ്മി, ബ്ലോക്ക് അംഗം സീമാ തങ്കച്ചി, സി.പി. സുധീഷ് കുമാർ, വെറ്റമുക്ക് സോമൻ, കോഞ്ചേരിൽ ഷംസുദ്ദീൻ, കിണർവിള സലാഹുദ്ദീൻ, പന്മന ബാലകൃഷ്ണൻ, ചെങ്ങഴത്ത് നിസാം, കിഴവറത്ത് നിസാം, ഷാജി പുള്ളുവന്റയ്യത്ത് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL