
തിരുവനന്തപുരം: ഇടിഞ്ഞുവീഴാറായ ചുറ്റുമതിൽ, മാലിന്യം നിറഞ്ഞ പരിസരം,പൊലീസിന്റെ തൊണ്ടി വാഹനങ്ങൾ ഇതിന്റെയെല്ലാം ഇടയിലാണ് കരമനയിലെ ഗേൾസ്, ബോയ്സ് സ്കൂളുകളുടെ പ്രവർത്തനം. കൃത്യമായി മെയിന്റനൻസ് ചെയ്യാത്തത് കാരണം കല്ലുകൊണ്ട് നിർമ്മിച്ച സ്കൂളിന്റെ ചുറ്റുമതിൽ അടർന്ന് മാറിയ അവസ്ഥയിലാണ്. ഏത് നിമിഷവും നിലംപൊത്താം. സ്കൂളിന്റെ മുൻവശത്തെ പൊതുവഴിയുടെ ഇരുവശവും ആക്രി സാധനങ്ങളും ,വീട് പൊളിച്ചതിന്റെ മാലിന്യങ്ങളും കൊണ്ട് നിറഞ്ഞു. ഇതിനെല്ലാം പുറമെ കരമന പൊലീസ് സ്റ്റേഷൻ പരിധിയിൽ കേസിന്റെ പേരിൽ പിടിച്ചിട്ടുള്ള വാഹനങ്ങൾ വരി വരിയായി പാർക്കു ചെയ്തിരിക്കുന്നത്. വർഷങ്ങളുടെ പഴക്കം തന്നെയുണ്ട് ചില വാഹനങ്ങൾക്ക്. ഈ വാഹനങ്ങൾക്കിടയിൽ പതുങ്ങിയിരിക്കുന്ന തെരുവ് നായ്ക്കൾ ഏതുനിമിഷവും ഈവഴിവരുന്ന വിദ്യാർത്ഥികളുടെ മുന്നിലേക്ക് ചാടിവീഴും. ചുരുക്കിപ്പറഞ്ഞാൽ ഏത് തരത്തിലും അപകടം ഉണ്ടാകാമെന്ന ഭീതിയിലാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും.
പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിരവധി തവണ ബന്ധപ്പെട്ട അധികാരികളെ സ്കൂൾ ഹെഡ്‌മിസ്ട്രെസ് പ്രശ്നം അറിയിച്ചെങ്കിലും നടപടിയില്ലെന്നാണ് ആക്ഷേപം. സംഭവത്തിൽ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് സ്കൂൾ അധികൃതരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |