
കുന്നത്തൂർ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ സി.പി.എം പ്രാദേശിക നേതാവ് ഉൾപ്പടെ രണ്ടുപേർ അറസ്റ്റിൽ. പോരുവഴിയിലെ പ്രാദേശിക നേതാവ് കമ്പലടി കല്യാശേരി വീട്ടിൽ കുമാരൻ (70), പന്തളം കുരമ്പാല പറയന്ത്യത്ത് വീട്ടിൽ പ്രകാശൻ (49) എന്നിവരാണ് പിടിയിലായത്. പീഡനം കുട്ടിയുടെ ബന്ധുവിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ശൂരനാട് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് കുട്ടിയുടെ മൊഴിയെടുക്കവേയാണ് പന്തളം സ്വദേശിയും തന്നെ പീഡിപ്പിച്ചിരുന്നതായി വെളിപ്പെടുത്തിയത്. പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |