
കൊട്ടാരക്കര: കല്ലടയാറിന് കുറുകെ കുളക്കട പഞ്ചായത്തിൽ വീണ്ടുമൊരു തൂക്കുപാലം നിർമ്മിക്കുന്നു. മഠത്തിനാപ്പുഴ കടവിൽ നിന്ന് മറുവശത്ത് പത്തനംതിട്ടയെ ബന്ധിപ്പിക്കുന്ന തരത്തിലാണ് പുതിയ തൂക്കുപാലം നിർമ്മിക്കുക. കെ.എൻ.ബാലഗോപാൽ മന്ത്രിയായിരിക്കെ സംസ്ഥാന ബഡ്‌ജറ്റിൽ നേരത്തെ ഒരുകോടി രൂപ പദ്ധതിക്കായി അനുവദിച്ചിരുന്നു.
പുതിയ സർക്കാർ വന്നിട്ടും പദ്ധതിക്ക് മാറ്റം സംഭവിച്ചിട്ടില്ല. അതുകൊണ്ടുതന്നെ നിർമ്മാണവുമായി ബന്ധപ്പെട്ട തുടർ നടപടികൾ വേഗത്തിലാകും. കഴിഞ്ഞ ദിവസം കെ.എൻ.ബാലഗോപാൽ എം.എൽ.എയും പഞ്ചായത്ത്, ബ്ളോക്ക് ജനപ്രതിനിധികളുമടക്കം സ്ഥലം സന്ദർശിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥ സംഘവും ഒപ്പം ഉണ്ടായിരുന്നു. തൂക്കുപാലം എവിടെ സ്ഥാപിക്കും. ഏത് തരത്തിൽ വേണമെന്ന നിലയിൽ ചർച്ചയും നടന്നു.
ആറിനപ്പുറം പത്തനംതിട്ട ജില്ല
കല്ലടയാറിനോട് ചേരുന്ന പഞ്ചായത്താണ് കുളക്കട
ആറിന് അപ്പുറം പത്തനംതിട്ട ജില്ല
പഴയകാലത്ത് വിദ്യാർത്ഥികളും ജോലിക്ക് പോയിരുന്നവരും ആശ്രയിച്ചിരുന്നത് കടത്ത് തോണികളെ
എം.സി റോഡിൽ ഏനാത്ത് പാലം കാലങ്ങളായുണ്ട്
ഇതിന് അധിക ദൂരത്തല്ലാതെയാണ് ഇളംഗമംഗലം തൂക്കുപാലം
ഇടക്കാലത്ത് തൂക്കുപാലം തകന്നെങ്കിലും പിന്നീട് നവീകരിച്ചു
വീണ്ടുമൊരു തൂക്കുപാലം കുളക്കട പഞ്ചായത്തിലെത്തുന്നത് നാട് സ്വാഗതം ചെയ്യുന്നു
തെങ്ങമാംപുഴ കടവിലും പാലം കല്ലടയാറിന് കുറുകെ തെങ്ങമാംപുഴ കടവിലും പുതിയ പാലം നിർമ്മിക്കും. 5 കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ അവലോകന യോഗം കെ.എൻ.ബാലഗോപാലിന്റെ നേതൃത്വത്തിൽ ചേർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |