കൊല്ലം: കൊല്ലം നഗരത്തിന്റെ വലിയ സ്വപ്നമായ ഐ.ടി പാർക്കിന്റെ ഭരണാനുമതി ഫയൽ കഴിഞ്ഞ എട്ട് മാസമായി ഐ.ടി വകുപ്പിൽ കുടുങ്ങിക്കിടക്കുന്നു. കിഫ്ബിയിൽ നിന്ന് പലിശരഹിത വായ്പയായി 300 കോടി രൂപ പ്രതീക്ഷിച്ചാണ് പദ്ധതി തയ്യാറാക്കിയത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് നിർവഹണ ഏജൻസിയായ കെ.എസ്.ഐ.ടി.ഐ.എൽ ഭരണാനുമതിക്കുള്ള പദ്ധതിരേഖ ഐ.ടി വകുപ്പിന് കൈമാറിയത്.
പക്ഷെ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് കഴിഞ്ഞ സർക്കാരും അനുമതി നൽകിയില്ല. ഐ.ടി പാർക്കിനായി ആണ്ടാമുക്കത്തെ 3.91 ഏക്കർ സ്ഥലം വിട്ടുനൽകാൻ കഴിഞ്ഞ കോർപ്പറേഷൻ ഭരണസമിതി തീരുമാനിച്ചിരുന്നു. വമ്പൻ കമ്പനികൾ പലതും പ്രധാന ഓഫീസ് പ്രാധന ഐ.ടി പാർക്കുകളിൽ തുടങ്ങിയ ശേഷം ജീവനക്കാരെ വാടക കുറവുള്ള സ്ഥലങ്ങളിൽ പ്രത്യേക ഓഫീസ് സജ്ജമാക്കി നിയോഗിക്കുന്നതാണ് ഇപ്പോഴത്തെ ശൈലി.
അത്തരം ഓഫീസുകൾ ആദ്യഘട്ടത്തിൽ കൊല്ലം ഐ.ടി പാർക്കിൽ എത്തുമെന്നാണ് പ്രതീക്ഷ. താമസസൗകര്യം, ആശുപത്രി അടക്കമുള്ള സൗകര്യങ്ങൾ കൊല്ലം നഗരത്തിൽ ഉള്ളതിനാൽ കുണ്ടറ ഐ.ടി പാർക്കിന്റെ അവസ്ഥയുണ്ടാകില്ലെന്നാണ് കണക്കുകൂട്ടൽ.
കിഫ്ബിയിൽ സർക്കാർ
തീരുമാനം വൈകുന്നു
കിഫ്ബി പദ്ധതികൾ മുന്നോട്ടു കൊണ്ടുപോകുന്നതിലെ സർക്കാർ തീരുമാനം വൈകുന്നതാണ് നിലവിലെ പ്രശ്നം
12 നിലകളിലായി 4 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടമാണ് ലക്ഷ്യമിട്ടിരുന്നത്
40000 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ
നിർമ്മാണം പൂർത്തിയാകുന്നതോടെ ലാഭ വിഹിതം പങ്കിടുന്നതരത്തിൽ കോർപ്പറേഷനെ പങ്കാളിയാക്കി പാർക്ക് നടത്തിപ്പിനായി പുതിയ കമ്പനി രൂപീകരിക്കാനായിരുന്നു തീരുമാനം
ലക്ഷ്യമിട്ട സൗകര്യങ്ങൾ
അതിവേഗ ഇന്റർനെറ്റ്
തടസമില്ലാതെ വൈദ്യുതി
മികച്ച കാബിനുകൾ
കോൺഫറൻസ് ഹാൾ
തീയേറ്റർ
പ്രയോജനം ചെയ്യുന്ന മേഖല
ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിംഗ്
ആനിമേഷൻ
അക്കൗണ്ടിംഗ്
ഗെയിമിംഗ്
ജി.ഐ.എസ്
മൈക്രോ ഇലക്ട്രോണിക്സ്
സൈബർ സെക്യൂരിറ്റി
ആണ്ടാമുക്കത്ത് ഐ.ടി പാർക്ക് വിജയിച്ചാൽ കുരീപ്പുഴയിലെ നഗരസഭ ഭൂമിയിലും ഐ.ടി പാർക്ക് ആലോചിച്ചിരുന്നു.
നഗരസഭ അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |