SignIn
Kerala Kaumudi Online
Thursday, 17 September 2026 2.40 PM IST

മൂന്നുജില്ലകളിൽ മോഷണപരമ്പര: കുപ്രസിദ്ധ കവർച്ചാസംഘം പൊലീസിന്റെ പിടിയിൽ

robbery-gang
അടൂര്‍ ഡെല്‍റ്റ സ്‌ക്വാഡ് അംഗങ്ങൾ പിടികൂടിയ മോഷണസംഘത്തിനൊപ്പം

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി മോഷണപരമ്പര നടത്തിയ കുപ്രസിദ്ധ കവർച്ചാസംഘം പൊലീസിന്റെ പിടിയിൽ. വെഞ്ഞാറമൂട്ടിൽ നിന്നും ഓട്ടോറിക്ഷ മോഷ്ടിക്കുകയും തുടർന്ന് ഇതേ ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് മറ്റുജില്ലകളിൽ മോഷണം നടത്തുകയും ചെയ്ത സംഘത്തിലെ പ്രതികളാണ് പിടിയിലായത്.

കസ്റ്റഡിയിലെടുത്തവരിൽ പ്രായപൂർത്തിയാകാത്തവരുമുണ്ടെന്നാണ് വിവരം. കഴിഞ്ഞ 14-ാം തീയതിയാണ് മൂന്നുജില്ലകളിലും സംഘം മോഷണം നടത്തിയത്. പള്ളികൾ, അമ്പലങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, ബിവറേജ് തുടങ്ങി 30-ഓളം സ്ഥലങ്ങളിലാണ് സംഘം മോഷണം നടത്തിയത്.

ഹെൽമറ്റ് ധരിച്ച് ഓട്ടോറിക്ഷയിൽ എത്തിയാണ് ഇവർ മോഷണം നടത്തിയിരുന്നത്. തുടർന്ന് ഓട്ടോറിക്ഷ പത്തനംതിട്ടയിലെ നരിയാപുരത്ത് ഉപേക്ഷിച്ച് പ്രതികൾ ഇടുക്കിയിലേയ്ക്ക് കടന്നുകളയുകയായിരുന്നു. പ്രതികളെ പിന്തുടരുകയായിരുന്ന ഡെൽറ്റ സ്‌ക്വാഡ് അംഗങ്ങൾ ഇന്ന് പുലർച്ചെയോടെയാണ് സംഘത്തെ പിടികൂടിയത്. ഇവർ മോഷ്ടിച്ച രണ്ടുബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

English Summary

Police have arrested a notorious gang linked to approximately 30 thefts across Thiruvananthapuram, Kollam, and Pathanamthitta districts on the 14th. The group stole an auto-rickshaw from Venjaramoodu, subsequently using it for crimes targeting temples, shops, and beverage outlets. Minors are among the arrested, and two other stolen bikes were also recovered during the operation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, KOLLAM, PATHANAMTHITTA, KERALA POLICE, ROBBERY GANG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY