SignIn
Kerala Kaumudi Online
Sunday, 20 September 2026 2.07 AM IST

ലോട്ടറി നമ്പർ തിരുത്തി കബളിപ്പിച്ചു

klm

കൊല്ലം: ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി വൃദ്ധയിൽ നിന്ന് 4000രൂപ തട്ടിയെടുത്തു. ലോട്ടറി വിൽപ്പന തൊഴിലാളിയായ മയ്യനാട് ധവളക്കുഴിയിൽ വയലിൽ വീട്ടിൽ അമ്പിളിയെയാണ് (60) അപരിചിതനായ യുവാവ് കബളിപ്പിച്ചത്. കാരിക്കുഴിക്കും താന്നിമുക്കിനും മദ്ധ്യേ വലിയതോട്ടുകാവ് ക്ഷേത്രത്തിന് സമീപം കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ടിക്കറ്റ് പരിശോധിച്ച ശേഷം അമ്പിളി 4000 രൂപ നൽകി. തുടർന്ന് അമ്പിളിയുടെ കൈയിൽനിന്ന് 100 രൂപയുടെ ലോട്ടറിയും യുവാവ് വാങ്ങി. വൈകിട്ട് ലോട്ടറി മാറാനെത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. ‘0’ എന്ന നമ്പർ ‘9’ ആക്കിയായിരുന്നു തട്ടിപ്പ്. ഇരവിപുരം പൊലീസ് കേസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOLLAM, CASEDAIRY, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY