പുനലൂർ: പുനലൂർ താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം സെപ്തംബർ ഒന്ന് മുതൽ ആരംഭിക്കുമെന്ന് പുനലൂർ എം.എൽ.എ സി.അജയപ്രസാദ് അറിയിച്ചു.
അസ്ഥിരോഗ വിഭാഗം, ജനറൽ ശസ്ത്രക്രിയ, ജനറൽ മെഡിസിൻ, ഗൈനക്കോളജി, ശിശുരോഗ വിഭാഗം, അനസ്തേഷ്യ എന്നീ പ്രധാന വിഭാഗങ്ങളിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കും.
പുനലൂർ നിയോജകമണ്ഡലത്തിലെ സാധാരണ ജനങ്ങളുടെ ദീർഘകാല ആവശ്യങ്ങളിലൊന്നായ പുനലൂർ താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിന് നിർണായകമായ പുതിയ ചുവടുവയ്പ്പാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനോടകം ഫോറൻസിക് സർജന്റെ സേവനം ആശുപത്രിയിൽ ആരംഭിച്ചു.
കൂടാതെ അസ്ഥിരോഗ വിഭാഗത്തിൽ രണ്ട്, ജനറൽ മെഡിസിനിൽ ഒന്ന്, അനസ്തേഷ്യ വിഭാഗത്തിൽ രണ്ട്, ശിശുരോഗ വിഭാഗത്തിൽ രണ്ട് വീതം ഡോക്ടർമാരെയും അനുവദിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ഡോക്ടർമാരെ കൂടി അനുവദിച്ച് പദ്ധതി പൂർണ തോതിൽ പ്രവർത്തനസജ്ജമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
വികസന കുതിപ്പ് എൽ.ഡി.എഫ്
സർക്കാരിന്റെ കാലത്ത്
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആശുപത്രി വികസനത്തിനായി കിഫ്ബിയിൽ നിന്ന് 68.19 കോടി രൂപ ഉൾപ്പടെ 95 കോടിയോളം രൂപ ചെലവഴിച്ചാണ് 10 നിലകളുള്ള കെട്ടിടം നിർമ്മിച്ച് പ്രവർത്തനം ആരംഭിച്ചത്.
വർധിച്ചുവരുന്ന റഫറലുകൾ കുറയ്ക്കുകയും ജനങ്ങൾക്ക് സ്വന്തം പ്രദേശത്തിന് സമീപം ഗുണമേന്മയുള്ള വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. മന്ത്രി പ്രഖ്യാപിച്ച മറ്റ് പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്നും സി.അജയപ്രസാദ് എം.എൽ.എ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |