SignIn
Kerala Kaumudi Online
Tuesday, 22 September 2026 7.51 PM IST

വടംവലിക്കിടെ അഭിഭാഷകയുടെ വാഹനം തടഞ്ഞ് ആക്രമണം, ഒരാൾ അറസ്റ്റിൽ

കൊല്ലം: ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ വടംവലി മത്സരത്തിനിടെ വഴിയാത്രക്കാരിയെ ആക്രമിച്ച സംഘത്തിലെ പ്രധാനി അറസ്റ്റിൽ. പുത്തൂർ ചെറുപൊയ്ക അനീഷ് ഭവനത്തിൽ ബി.അനീഷ് കുമാറിനെയാണ് (45) എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തത്.

27ന് രാത്രി 7.20നായിരുന്നു സംഭവം. പവിത്രേശ്വരം ഭജനമഠം ഭാഗത്ത് റോഡിൽ വടം വലി മത്സരം നടക്കുകയായിരുന്നു. റോഡ് ഗതാഗതം തടസപ്പെടുത്തി മത്സരം നടക്കവെ എറണാകുളം സ്വദേശിനിനായ അഭിഭാഷകയും കുടുംബവും അതുവഴി വന്നു. ഇവരുടെ ജീപ്പ് തടഞ്ഞതോടെ അഭിഭാഷക ചോദ്യം ചെയ്തപ്പോഴാണ് സംഘാടകരടക്കം പ്രശ്നമുണ്ടാക്കിയത്.

വാഹനത്തിന് നാശമുണ്ടാക്കുകയും അഭിഭാഷകയെ ആക്രമിക്കാൻ ശ്രമിക്കുകയുമുണ്ടായെന്നാണ് പരാതി. മനപ്പൂർവമല്ലാത്ത നരഹത്യാ ശ്രമത്തിനാണ് കേസ്. കണ്ടാലറിയാവുന്ന 11 പേരെ പ്രതിയാക്കിയാണ് കേസെടുത്തത്. തുടർന്ന് എഴുകോൺ എസ്.എച്ച്.ഒ ദീപു പിള്ളയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രധാന പ്രതിയായ അനീഷ് കുമാറിനെ അറസ്റ്റ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL